04 October, 2017 08:59:01 AM


പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ക്​​സൈ​സ്​ നികുതി രണ്ട് രൂപ കു​റ​ച്ചു



ദില്ലി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ക്​​സൈ​സ്​ നികുതി തീ​രു​വ രണ്ട് രൂപ കേന്ദ്രസര്‍ക്കാര്‍ കു​റ​ച്ചു. ഇന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല അ​ടി​ക്ക​ടി ഉ​യ​രു​ന്ന സാഹചര്യയത്തില്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ര​ണ്ടു രൂ​പ അ​ടി​സ്​​ഥാ​ന തീ​രു​വ കു​റ​ച്ച​ത് വ​ഴി ന​ട​പ്പു​വ​ര്‍​ഷം സ​ര്‍​ക്കാ​രിന് 13,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​ന​ഷ്​​ടം ഉ​ണ്ടാ​കു​മെ​ന്നാണ് അ​ധി​കൃ​ത​ര്‍ പറയുന്നത്. ഒ​രു സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തെ മൊ​ത്തം വ​രു​മാ​ന ന​ഷ്​​ടം 26,000 കോ​ടി വ​രുമെന്ന് ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 54