03 October, 2017 07:06:19 PM


വി​ജ​യ് മ​ല്യ ല​ണ്ട​നി​ൽ അ​റ​സ്റ്റി​ൽ; അറസ്റ്റ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം




ല​ണ്ട​ൻ: വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ഇ​ന്ത്യ​യി​ൽ​നി​ന്നു മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ല​ണ്ട​നി​ൽ അ​റ​സ്റ്റി​ൽ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ല്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ മ​ല്യ​യോ​ടു കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മ​ല്യ ഇ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല. 

9,000 കോ​ടി രൂ​പ ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ എ​ടു​ത്ത ശേ​ഷം ഇ​തു തി​രി​ച്ച​ട​യ്ക്കാ​തെ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ മ​ല്യ ല​ണ്ട​നി​ലേ​ക്കു മു​ങ്ങു​ക​യാ​യി​രു​ന്നു. വ​ൻ​തു​ക തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് 17 ബാ​ങ്കു​ക​ൾ ചേ​ർ​ന്ന ക​ണ്‍​സോ​ർ​ഷ്യം മ​ല്യ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. യു​കെ​യി​ലു​ള്ള മ​ല്യ​യെ 2018 ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ൽ ഉ​റ​പ്പാ​യും എ​ത്തി​ക്കു​മെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.​വേ​ണു​ഗോ​പാ​ൽ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

മ​ല്യ​യെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ല്യ​യെ ഇ​ന്ത്യ​ക്കു കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. 



Share this News Now:
  • Google+
Like(s): 232