Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

03 October, 2017 02:35:42 PM


സഹോദയ സർഗസംഗമം 2017: സിബിഎസ് സി സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞുഏറ്റുമാനൂർ: മധ്യകേരളത്തിലെ സി ബി എസ് ഇ സ്കൂളുകളുടെ കലാ കൂട്ടായ്മയായ സഹോദയയുടെ ഇരുപതാം വാർഷിക യുവജനോത്സവം - സർഗസംഗമം 2017 ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തിരി തെളിച്ചു. കലോത്സവങ്ങൾ തനിക്കു ഗൃഹാതുരത്വം നൽകുന്നു എന്ന് മഞ്ജു വാരിയർ അഭിപ്രായപ്പെട്ടു. ഏറ്റുമാനൂർ മംഗളം സി ബി എസ് ഇ സ്കൂളിൽ ഒക്ടോബർ 5 വരെയാണ് കലാമേള നടക്കുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 116 സ്കൂളുകളിലെ വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.


ആന്‍റോ ആന്‍റണി എംപി  സർഗ്ഗസംഗമം  ഉദ്ഘാടനം ചെയ്തു. സുരേഷ് കുറുപ്പ് എം.എല്‍.എ സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. യുവ സംവിധായകൻ ഫാന്‍റം പ്രവീൺ, നിർമാതാവും നടനുമായ ജോജു ജോർജ്, ജനപ്രിയ സംവിധായകൻ എബ്രിഡ് ഷൈൻ, ഡി 4 ഡാൻസ്  വിജയി റംസാൻ മുഹമ്മദ്, മുൻസിപ്പൽ ചെയർമാൻ  ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ എന്നിവർ സന്നിഹിതരായിരുന്നു. 


പൊതു പരിപാടിക്ക്‌ ശേഷം 10 മണിക്ക് തുടങ്ങിയ കലാമത്സരങ്ങൾ കുട്ടികളുടെ സർഗ്ഗശേഷി വിളിച്ചോതുന്നതായിരുന്നു. 2500 ത്തോളം കുട്ടികളാണ് 23 വേദികളിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ മാറ്റുരക്കുന്നത്. പ്രൊഫഷണൽ നാടക രീതികൾ അവലംബിച്ചു കുട്ടികൾ അവതരിപ്പിച്ച നാടകങ്ങൾ കാലികമായ സംഭവങ്ങളുടെ നേർകാഴ്ചയായി. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഭക്ഷണത്തിന്റെ ചുമതല റ്റെടുത്തിരിക്കുന്നത്. 
Share this News Now:
  • Google+
Like(s): 216