Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

03 October, 2017 02:29:51 PM


ഗുര്‍മീത് റാം റഹിമിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് അറസ്റ്റിൽ



ദില്ലി : ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹിം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുര്‍മീതുമായി തനിക്ക് തെറ്റായ ബന്ധമില്ലെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹണിപ്രീത് വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖം സംപ്രേക്ഷണം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പൊലീസ് ഹണിപ്രീതിനെ കസ്റ്റഡിയിലെടുത്തത്.


സിറാക്പൂര്‍ പട്യാല റോഡില്‍ നിന്നാണ് ഹണിപ്രീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഗുര്‍മീതിനെ അറസ്റ്റുചെയ്തതിന് പിന്നാലെ ഹണിപ്രീതും ഒളിവില്‍ പോകുകയായിരുന്നു. ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഹണിപ്രീതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കാന്‍ ശ്രമം, കോടതി ശിക്ഷിച്ചതിന് പിന്നാലെ ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്. ഹണിപ്രീതിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹണിപ്രീത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, എത്രയും പെട്ടെന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാതെ ഹണിപ്രീത് ഒളിവ് ജീവിതം തുടരുകയായിരുന്നു.


ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ഗുരു ഗുര്‍മീതുമായി തനിക്ക് വഴിവിട്ട ബന്ധമില്ലെന്ന് ഹണിപ്രീത് പറഞ്ഞിരുന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കുക. അച്ഛന് സ്‌നേഹത്തോടെ മകളെ സ്പര്‍ശിക്കാന്‍ പാടില്ലേയെന്നും ഹണിപ്രീത് അഭിമുഖത്തില്‍ ചോദിച്ചു. കേസില്‍ ഗുര്‍മീത് നിരപരാധിയാണെന്നും ഹണിപ്രീത് പറഞ്ഞു. ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ആരോപിച്ചത്. ഇത് നേരില്‍ കണ്ടിട്ടുണ്ടെന്നും വിശ്വാസ് ആരോപിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 46