Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

03 October, 2017 02:28:13 PM


ദിലീപ് 'റിലീസ്ഡ്'; കര്‍ശന ഉപാധികളോടെ താരത്തിന് ജാമ്യം



കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് 85 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ രണ്ട് തവണ ജാമ്യം നിഷേധിച്ചതും ഇതേ ജഡ്ജി തന്നെയായിരുന്നു.


ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ദിലീപിനെ വിട്ടയക്കുന്നത്. പാസ്‌പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം. കുറ്റപത്രം സമര്‍പ്പിക്കും വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. സാക്ഷികളെയോ ഇരയെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവ് നശിപ്പിക്കരുത്, വിചാരണ തടസ്സപ്പെടുത്തരുത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.


കേസിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക ജാമ്യം ലഭിക്കേണ്ട കാലാവധി പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം അവശേഷിക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജൂലൈ പത്തിനാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്. ഈ മാസം ഒമ്പതിന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. കുറ്റപത്രം ഈ മാസം ആറിന് സമര്‍പ്പിക്കാനിരിക്കുകയാണ് പൊലീസ്



Share this News Now:
  • Google+
Like(s): 501