Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

03 October, 2017 01:31:45 PM


ബിഡിജെസുമായി സിപിഎം ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് കോടിയേരി




തിരുവനന്തപുരം: ബിഡിജെസുമായി ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമുദായത്തിന്‍റെയോ മതത്തിന്‍റെയോ പേരിലുള്ള രാഷ്ട്രീയ കക്ഷികളുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്ന് സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

പ്രതീക്ഷിച്ച പോലെ തന്നെ ബിഡിജെസ് തുടങ്ങിയത് ബിജെപിയുമായി സഖ്യം ചേരാനായിരുന്നു. ഈ സഖ്യം അധികകാലം നീണ്ടുനിൽക്കില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയതാണ്. ബിഡിജെസ് പിരിച്ചുവിട്ട് എസ്എൻഡിപി സമുദായ അംഗങ്ങൾ ശ്രീനാരായണ ഗുരു വചനങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 


Share this News Now:
  • Google+
Like(s): 199