Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

03 October, 2017 01:02:57 PM


ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമെന്ന് പറയാനാകില്ല - സുപ്രീം കോടതി




ദില്ലി: ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ തീരുമാനമെടുക്കാൻ ഹാദിയയ്ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. വിവാഹം റദ്ദാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്നും, കേസിൽ എൻഐഎ അന്വേഷണം ആവശ്യമുണ്ടോയെന്നും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. 

കേസ് എൻഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇസ്‌ലാം മതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം മേയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. മകളെ നിർബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. പെൺകുട്ടിയെ കോടതി മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തിരുന്നു. 


Share this News Now:
  • Google+
Like(s): 176