01 October, 2017 10:28:22 PM


വ​രു​മാ​ന വ​ള​ർ​ച്ച​യു​ണ്ടാ​യാ​ൽ ജി​എ​സ്ടി​യി​ൽ കു​റ​വ് വ​രു​ത്തും: ജ​യ്റ്റ്ലി




ഫരീദാബാദ്: വ​രു​മാ​ന വ​ള​ർ​ച്ച​യു​ണ്ടാ​യാ​ൽ ച​ര​ക്ക് സേ​വ​ന നി​കു​തി​യു​ടെ (ജി​എ​സ്ടി) നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തി​നു ശേ​ഷം വ​രു​മാ​ന​ത്തി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടി​ല്ല. തു​ട​ക്ക​ത്തി​ലെ ര​ണ്ട് മൂ​ന്ന് മാ​സ​ത്തി​ൽ അ​തു വി​ല​യി​രു​ത്താ​നു​മാ​വി​ല്ല. എ​ന്നാ​ൽ, അ​തി​നു ശേ​ഷ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​കു​തി വ​രു​മാ​നം സ്വാ​ഭാ​വി​ക തോ​തി​ലാ​കും.

ഫ​രീ​ദാ​ബാ​ദി​ലെ നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ക​സ്റ്റം​സ്, ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് നാ​ർ​ക്കോ​ടി​ക്സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.  നി​കു​തി വ​രു​മാ​നം സ്വാ​ഭാ​വി​ക തോ​തി​ലാ​യാല്‍ നി​ല​വി​ലെ രീ​തി​യി​ൽ മെ​ച്ച​പ്പെ​ടു​ത്ത​ൽ വ​രു​ത്തു​ക​യും കു​റ​ഞ്ഞ നി​കു​തി സ്ലാ​ബു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത് അ​ട​ക്ക​മു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​നാ​കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 



Share this News Now:
  • Google+
Like(s): 241