01 October, 2017 10:40:08 AM


രാ​ഹു​ൽ ഗാന്ധി ദീ​പാ​വ​ലി​ക്കു ശേ​ഷം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ: സ​ച്ചി​ൻ പൈ​ല​റ്റ്



ദില്ലി: രാ​ഹു​ൽ ഗാ​ന്ധി ദീ​പാ​വ​ലി​ക്കു ശേ​ഷം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ്. നേ​താ​ക്ക​ളു​ടെ പേ​രി​ന്‍റെ അ​വ​സാ​നം രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു അ​യോ​ഗ്യ​ത​യ​ല്ല.  നേ​താ​ക്ക​ളു​ടെ പ്ര​ക​ട​ന​മാ​ണ് അ​ന്തി​മ​മാ​യി അ​വ​രു​ടെ സ്ഥാ​നം നി​ർ​ണ​യി​ക്കു​ന്ന​ത്. കു​ടും​ബ​പ്പേ​ര്‌ മാ​ത്രം യോ​ഗ്യ​ത​യാ​യി എ​ടു​ക്കി​ല്ലെ​ന്നും സ​ച്ചി​ൻ പൈ​ല​റ്റ് പ​റ​ഞ്ഞു. 
 
പാ​ർ​ട്ടി​യി​ൽ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പു​തി​യ പ്ര​സി​ഡ​ന്‍റ് ദീ​പാ​വ​ലി​ക്കു ശേ​ഷം ചു​മ​ത​ല​യേ​റ്റെ​ടു​ത്തേ​ക്കും. പാ​ർ​ട്ടി​യു​ടെ പൊ​തു​വി​കാ​രം രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ന​യി​ക്കാ​ൻ മു​ന്നി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നു​മാ​ണ്. പ്രാ​യ​മാ​യ​വ​രു​ടേ​യും ചെ​റു​പ്പ​ക്കാ​രു​ടേ​യും സ​ന്തു​ലി​ത​മാ​യ നേ​തൃ​ത്വ​മാ​ണ് പാ​ർ​ട്ടി​ക്കാ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 68