01 October, 2017 08:13:11 AM


മലപ്പുറം പുത്തനത്താണിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു



മലപ്പുറം: പുത്തനത്താണിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപകഞ്ചേരി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. കാറിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു യാത്രക്കാർ പുറത്തിറങ്ങിയത്. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. എന്നാൽ തീ അണയ്ക്കുമ്പോഴേക്കും കാർ പൂർണമായി കത്തിയിരുന്നു. 



Share this News Now:
  • Google+
Like(s): 45