30 September, 2017 12:09:05 PM


ദില്ലി മെട്രോ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കേജരിവാൾ



ദില്ലി: ദില്ലി മെട്രോയിലെ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രനഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അദ്ദേഹം കത്തയച്ചു. ഒക്ടോബർ 10 മുതൽ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. 


യാത്രാനിരക്ക് സംബന്ധിച്ച സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നു പറഞ്ഞ കേജരിവാൾ വർഷത്തിൽ ഒന്നുമാത്രമേ യാത്രാനിരക്ക് വർധിപ്പിക്കാവൂ എന്നാണ് സമിതിയുടെ നിർദേശമെന്നും എന്നാൽ ഇക്കഴിഞ്ഞ മേയിൽ യാത്രാനിരക്ക് വർധിപ്പിച്ചിരുന്നതാണെന്നും ചൂണ്ടിക്കാട്ടി. അതിനാലാണ് ഒക്ടോബറിലെ നിരക്ക് വർധന പിൻവലിക്കണമെന്ന് താൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. 



Share this News Now:
  • Google+
Like(s): 58