Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

30 September, 2017 11:54:29 AM


കർണാടക ഹൈക്കോടതി ജസ്റ്റീസ് ജയന്ത് പട്ടേലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു



ദില്ലി: കർണാടക ഹൈക്കോടതി ജസ്റ്റീസ് ജയന്ത് പട്ടേലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. സ്ഥാനക്കയറ്റത്തിനു പകരം സ്ഥലമാറ്റ ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് ജയന്ത് രാജി സമർപ്പിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനാകേണ്ടിയിരുന്നു ജയന്തിനെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു രാജി.

ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ജയന്ത് ഉൾപ്പെട്ട ഗുജറാത്ത് ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചാണ്. കർണാടക ഹൈക്കോടതിയിൽ വരുന്നതിനുമുമ്പ് ജയന്ത് ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. 



Share this News Now:
  • Google+
Like(s): 35