Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

30 September, 2017 10:33:48 AM


പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലെന്ന് എഞ്ചിനീയര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികൾ പറഞ്ഞ സമയത്ത് പൂർത്തിയാകാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് പദ്ധതികളുടെ പണം വിനിയോഗിക്കുന്നതിൽ കേരളം ഏറെ പുറകിലാണ്. ആസൂത്രണത്തിന്‍റെ കുറവാണ് ഇതിന് കാരണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരുടെ രണ്ടാം കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 


മരാമത്ത് പണികള്‍ തുടങ്ങുന്നതിന് മുന്‍പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം, നിലവില്‍ അക്കാര്യത്തില്‍ പോരായ്മകളുണ്ട്.  വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനുള്ള പണം ശമ്പളമായി ലഭിക്കുന്നുണ്ടെങ്കിലും ചിലര്‍ക്കതില്‍ തൃപ്തിയില്ലന്നും ഇവര്‍ കരാറുകാരുമായി സന്ധി കൂടി അഴിമതി നടത്തുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് മരാമത്ത് പണികള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള പണം യഥാസമയം വിനിയോഗിക്കുന്നില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. 


നബാര്‍ഡില്‍ നിന്നും ഫണ്ട് ലഭിച്ചാലും പല പദ്ധതികളും തുടങ്ങാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് റോഡ് ഉള്‍പ്പെടെയുള്ളവയുടെ പണികള്‍ വൈകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കാരണവശാലും പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷനായിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സംസാരിച്ചു.



Share this News Now:
  • Google+
Like(s): 75