Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

30 September, 2017 09:45:27 AM


ബോളിവുഡ് നടനും സംവിധായകനുമായ ടോം ആൾട്ടർ അന്തരിച്ചു



മുംബൈ (30/9/17): ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആൾട്ടർ (67) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ചർമത്തിലെ അർബുദത്തിന്‍റെ നാലാം സ്റ്റേജിലായിരുന്നു ആൾട്ടർ. 300ൽ അധികം ചിത്രങ്ങൾ അഭിനയിച്ച ആൾട്ടർക്ക് 2008 ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. 1976ൽ പുറത്തിറങ്ങിയ ചരസിലൂടെയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് പ്രവേശിച്ചത്. പിന്നീട് ശത് രഞ്ച് കേ കിലാഡി, ക്രാന്തി, രാ തേരി ഗംഗ, ഗാന്ധി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 1990കളിൽ അഞ്ച് വർഷം പ്രക്ഷേപണം ചെയ്ത ജുനൂർ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. 1950ൽ മസൂറിയിലാണ് അമേരിക്കൻ വംശജനായ ആൾട്ടർ ജനിച്ചത്. അമേരിക്കയിൽ ഉപരിപഠനത്തിന് ശേഷം അദ്ദേഹം1970 ൽ ഇന്ത്യയിൽ തിരിച്ചെത്തി. പിന്നീട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണ മെഡലോടെ അഭിനയത്തിൽ ബിരുദം സ്വന്തമാക്കി. 



Share this News Now:
  • Google+
Like(s): 203