Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

30 September, 2017 07:00:48 AM


മോണാലിസയുടെ നഗ്നചിത്രം വരച്ചതാര് ? രഹസ്യം പരസ്യമാക്കി ഗവേഷകര്‍




പാരീസ്: പ്രശസ്ത ചിത്രകാരന്‍ ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ അതിമനോഹരമായ ചിത്രങ്ങളിലൊന്നാണ് മോണാലിസ. ഇതിന്‍റെ നഗ്ന പതിപ്പായ മോനാ വാന്നാ എന്നറിയപ്പെടുന്ന ചിത്രം വരച്ചതും ഡാവിഞ്ചി തന്നെയാണെന്ന അവകാശവാദങ്ങളുമായി ഗവേഷകര്‍ രംഗത്തെത്തി.


ലോകത്തിന്‍റെ ഏറ്റവും വലിയ കലാ മ്യൂസിയമായ ഫ്രാന്‍സിലെ ലൂവറിലെ ഗവേഷകരാണ് നഗ്ന മോണാലിസയെ വരച്ചത് ഡാവിഞ്ചിയുടെ ശിഷ്യന്മാരല്ല, ഡാവിഞ്ചി തന്നെയെന്ന് വെളിപ്പെടുത്തിയത്. 1862 മുതല്‍ മോനാ വാന്നാ ചിത്രമുള്ളത് ഫ്രാന്‍സിലെ കോണ്ടേ മ്യൂസിയത്തിലാണ്. ഡാവിഞ്ചി തന്നെയാണ് ഈ ചിത്രം വരച്ചതിന് പിന്നിലെന്ന് കോണ്ടേ മ്യൂസിയം ക്യുറേറ്റര്‍ മാത്യൂ ഡെല്‍ഡിക്കും ഉറപ്പ് പറയുന്നു. മോണാലിസയുടെ അതേ വലിപ്പമാണ് മോനാ വാന്നായ്ക്കെന്നും രണ്ട് ചിത്രങ്ങള്‍ക്കും ഒരേ മുഖവും ഭാവവുമാണെന്നും മാത്യു പറയുന്നു.


മോണാലിസയുമായി അടുത്ത ബന്ധമാണ് ഈ ചിത്രത്തിനുള്ളതെന്നും സംശയലേശമന്യേ ഇത് വരച്ചത് അദ്ദേഹം തന്നെയാണെന്ന് പറയാമെന്ന് മാത്യു വ്യക്തമാക്കുന്നു. 15ാം നൂറ്റാണ്ടിലെ ഡാവിഞ്ചിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് മോന്നാ വാന്നയെന്ന് ലൂവര്‍ സംരക്ഷണ വിദഗ്ധന്‍ ബ്രൂണോ മോറ്റിന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 527