Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

30 September, 2017 06:28:15 AM


പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കുതിക്കുന്നു; പുതിയ വില ഇന്ന് രാത്രി മുതല്‍

ദില്ലി: തുടര്‍ച്ചയായ രണ്ടാമത്തെ മാസവും രാജ്യത്തെ പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണകമ്പനികളുടെ തീരുമാനം. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സബ്സിഡിയുള്ള സിലിണ്ടറിന് 646.50 യും (597.50 പഴയ വില ) സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 1160.50 രൂപയും നല്‍കേണ്ടി വരും. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും.




Share this News Now:
  • Google+
Like(s): 27