30 September, 2017 06:27:37 AM


ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ദില്ലിയില്‍ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു



ദില്ലി: അപ്രതീക്ഷിത പിരിച്ചുവിടലിനെത്തുടർന്ന് ദില്ലിയിൽ മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ചു. എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. ദില്ലിയിലെ ഐഎൽബിഎൽ ആശുപത്രിയിലെ നഴ്സാണ് ആശുപത്രിയിലെ ശുചിമുറിയിൽ കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. അഞ്ചുവർഷത്തോളമായി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു.  



Share this News Now:
  • Google+
Like(s): 101