30 September, 2017 06:27:13 AM


വിമാനയാത്ര വിവാദമായി; യു​എ​സ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ടോം ​പ്രൈ​സ് രാ​ജി​വ​ച്ചു




വാ​ഷിം​ഗ്ട​ൺ: ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് സ്വ​കാ​ര്യ വി​മാ​നം വാ​ട​ക​യ്ക്ക് എ‌​ടു​ത്ത​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര‌​ട്ട​റി ടോം ​പ്രൈ​സ് രാ​ജി​വ​ച്ചു.  പ്രൈ​സി​ന്‍റെ രാ​ജി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്വീ​ക​രി​ച്ചു. ഡോ​ൺ ജെ. ​റൈ​റ്റി​നെ താ​ത്കാ​ലി​ക ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു​വെ​ന്നും വൈ​റ്റ്ഹൗ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ മെ​യ് മു​ത​ൽ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടോം ​പ്രൈ​സ് 26 ത​വ​ണ സ്വ​കാ​ര്യ വി​മാ​ന​യാ​ത്ര ന​ട​ത്തി. പൊ​തു​ഖ​നാ​വി​ൽ നി​ന്ന് നാ​ലു ല​ക്ഷം ഡോ​ള​ർ(2.61 കോ​ടി രൂ​പ) ചെ​ല​വി​ട്ടാ​യി​രു​ന്നു വി​മാ​ന​യാ​ത്ര. ഇ​ത്ര​യ​ധി​കം തു​ക ചെ​ല​വി​ട്ട​ത്തി​ൽ ട്രം​പ് നീ​ര​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ പ്രൈ​സ് ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന കാ​ര്യ​ങ്ങ​ൾ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി​യെ​ന്നും സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്നും രാ​ജി​ക്ക​ത്തി​ൽ പ്രൈ​സ് പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ വാ​ർ​ത്താ വെ​ബ്സൈ​റ്റാ​യ പൊ​ളി​റ്റി​ക്കോ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രൈ​സ് വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് വേ​ണ്ടി 10 ല​ക്ഷം ഡോ​ള​ർ (6.52 കോ​ടി രൂ​പ) ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​കാ​ര്യ വി​മാ​ന​ത്തി​ന്‍റെ വാ​ട​ക​യി​ന​ത്തി​ൽ ചെ​ല​വി​ട്ട​തി​നു പു​റ​മെ സൈ​നി​ക വി​മാ​നം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ചെ​ല​വും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ണ​ക്കു​ക​ളെ​ന്ന് പൊ​ളി​റ്റി​ക്കോ റി​പ്പോ​ർ​ട്ടി​ൽ പ​റ‍​യു​ന്നു. ട്രം​പ് മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റു മൂ​ന്നു പേ​രും സ്വ​കാ​ര്യ വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണം നേ​രി​ടു​ന്നു​ണ്ട്. 



Share this News Now:
  • Google+
Like(s): 66