28 September, 2017 06:34:31 PM


ശരീരപുഷ്ടിയുള്ളവര്‍ മാത്രം അല്ലെടാ പെണ്ണ്... കൂട്ടിക്കലിന്‍റെ പോസ്റ്റ് വിവാദത്തിൽ

Kootickal jayachandran, Facebook post


കോട്ടയം: കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ദിലീപ് വിഷയവുമായി കൂട്ടിക്കലര്‍ത്തിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. നടനും, മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തേയും കുഞ്ഞിന്റെ മരണത്തേയും കൂട്ടിക്കലര്‍ത്തി പോസ്റ്റിട്ടത്.


കുഞ്ഞിന്റെ നിശ്ചല ശരീരത്തിന് പകരം വീട്ടാന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍.. കഴിയില്ല അല്ലേടാ..ഇതിലെ പ്രതി ദിലീപ് അല്ലല്ലോ? എന്ന കുറിപ്പോടെ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ സഹിതം വന്ന പോസ്റ്റ് ഷെയര്‍ ചെയ്താണ് കൂട്ടിക്കല്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.


കേരളത്തിൽ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം പെരുകിയിട്ടും അതിനൊന്നും നൽകാത്ത പ്രാധാന്യം യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് നൽകുന്നതിൽ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. കൊല്ലം ജില്ലയിലെ ഏരൂരില്‍ നിന്ന് സ്‌കൂളില്‍ പോകും വഴിയാണ് പെണ്‍കുട്ടിയെ കാണാതായത്.പിന്നീട് കുളത്തൂപ്പുഴയിലെ റബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.



Share this News Now:
  • Google+
Like(s): 101