28 September, 2017 05:46:21 PM


മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ എം.എല്‍ ഫോത്തേദാര്‍ അന്തരിച്ചു



ദില്ലി (28/9/17): ​മുതിര്‍ന്ന കോണ്‍ഗ്രസ് ​ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മഖന്‍ ലാല്‍ ഫോത്തേദാര്‍(85) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്​ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'രാഷ്​ട്രീയ ചാണക്യന്‍' എന്നറിയപ്പെട്ടിരുന്ന ഫോത്തേദാര്‍ ജമ്മുകശ്​മീര്‍ മന്ത്രിസഭയിലെ അംഗമായിരുന്നു. രണ്ടു തവണ രാജ്യസഭാംഗവുമായിട്ടുണ്ട്​. 1980 മുതല്‍ 84 വരെ ഇന്ദിരാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും മൂന്നു വര്‍ഷം രാജീവ് ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ്​ വര്‍ക്കിങ്​ കമ്മറ്റിയില്‍ സ്ഥിര ക്ഷണിതാവായിരുന്നു. കശ്​മീരി പണ്ഡിറ്റ്​ നേതാവായ ഫോത്തേദാറി​ന്‍റെ 'ദി ചിനാര്‍ ലീവ്സ്' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.



Share this News Now:
  • Google+
Like(s): 90