28 September, 2017 04:42:06 PM


രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ആദ്യ കേരള സന്ദര്‍ശനം ഒക്ടോബര്‍ 8ന്



ദില്ലി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്നു. ഒക്ടോബര്‍ എട്ടിന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി സംസ്ഥാനത്തെത്തുന്നത്. രാഷ്ട്രപതി സ്ഥാനമേറ്റ ശേഷം രാം നാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.


ഒക്ടോബര്‍ 8ന് മാതാ അമൃതാനന്ദമയി മഠത്തിന്റെ പുതിയ മൂന്ന് ജീവകാരുണ്യ സംരംഭങ്ങള്‍ രാഷ്ട്രപതി ഉദ്ഗാടനം ചെയ്യും. ശുദ്ധജലം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതി, സംസ്ഥാനത്തെ ഭരണ, രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല



Share this News Now:
  • Google+
Like(s): 78