Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

28 September, 2017 04:06:39 PM


ഉത്തര കൊറിയയെ ഒറ്റപ്പെടുത്തണം; യുദ്ധത്തിനു തയാറെന്നു ട്രംപ്വാ​​ഷിം​​ഗ്ട​​ൺ : ഉ​​ത്ത​​ര​​കൊ​​റി​​യ​​യ്ക്ക് എ​​തി​​രേ യു​​ദ്ധ​​ത്തി​​ന് ആ​​ഗ്ര​​ഹ​​മി​​ല്ലെ​​ങ്കി​​ലും മ​​റ്റു മാ​​ർ​​ഗ​​മി​​ല്ലെ​​ങ്കി​​ൽ സൈ​​നി​​ക ന​​ട​​പ​​ടി​​ക്കു മ​​ടി​​ക്കി​​ല്ലെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ബോ​​ധ​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച് പ്യോം​​ഗ്യാം​​ഗി​​നെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ട്രം​​പ് നി​​ർ​​ദേ​​ശി​​ച്ചു.


കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ൽ എ​​ത്തു​​ന്ന യു​​എ​​സ് ബോം​​ബ​​ർ വി​​മാ​​ന​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ൽ ക​​ട​​ന്നി​​ല്ലെ​​ങ്കി​​ൽ പോ​​ലും വെ​​ടി​​വ​​ച്ചി​​ടു​​മെ​​ന്ന ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വി​​ദേ​​ശ​​മ​​ന്ത്രി റി ​​യോ​​ങ് ഹോ​​യു​​ടെ മു​​ന്ന​​റി​​യി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ട്രം​​പ് നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. സൈ​​നി​​ക ന​​ട​​പ​​ടി ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ സമ്പൂ​​ർ​​ണ​​നാ​​ശ​​ത്തി​​ൽ ക​​ലാ​​ശി​​ക്കു​​മെ​​ന്നു സ്പാ​​നി​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി മ​​രി​​യാ​​നോ ര​​ജോ​​യി​​യു​​മൊ​​ത്തു ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.


ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് (കിം ​​ജോം​​ഗ് ഉ​​ൻ) വ​​ള​​രെ മോ​​ശ​​മാ​​യാ​​ണു പെ​​രു​​മാ​​റു​​ന്ന​​ത്. ഒ​​രി​​ക്ക​​ലും പ​​റ​​യാ​​ൻ പാ​​ടി​​ല്ലാ​​ത്ത കാ​​ര്യ​​ങ്ങ​​ളാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന​​ത് - ഒ​​രു ചോ​​ദ്യ​​ത്തി​​നു​​ത്ത​​ര​​മാ​​യി ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ പ്ര​​ശ്നം അ​​ഞ്ചോ പ​​ത്തോ ഇ​​രു​​പ​​തോ വ​​ർ​​ഷം ​​മുമ്പ് എ​​ളു​​പ്പ​​ത്തി​​ൽ പ​​രി​​ഹ​​രി​​ക്കാ​​മാ​​യി​​രു​​ന്നു. ത​​ന്‍റെ മു​​ൻ​​ഗാ​​മി​​ക​​ൾ അ​​തു ചെ​​യ്യാ​​ത്ത​​തു മൂ​​ലം വ​​ള​​രെ സ​​ങ്കീ​​ർ​​ണ​​മാ​​യ സ്ഥി​​തി​​വി​​ശേ​​ഷ​​മാ​​ണു താ​​ൻ നേ​​രി​​ടേ​​ണ്ടി​​ വ​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്നും ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. 


ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ മി​​സൈ​​ൽ പ​​ദ്ധ​​തി​​ക​​ളും അ​​ണ്വാ​​യു​​ധ പ​​ദ്ധ​​തി​​ക​​ളും അ​​മേ​​രി​​ക്ക​​യ്ക്കു മാ​​ത്ര​​മ​​ല്ല, മു​​ഴു​​വ​​ൻ ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കും ഭീ​​ഷ​​ണി​​യാ​​ണ്. എ​​ല്ലാ രാ​​ഷ്‌ട്രങ്ങ​​ളും യോ​​ജി​​ച്ച് ഉ​​ത്ത​​ര​​കൊ​​റി​​യ​​യെ ഒ​​റ്റ​​പ്പെ​​ടു​​ത്തേ​​ണ്ട സ​​ന്ദ​​ർ​​ഭ​​മാ​​ണി​​തെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു. ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​മാ​​യു​​ള്ള വാ​​ണി​​ജ്യ ഇ​​ട​​പാ​​ടു​​ക​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു ത​​യാ​​റാ​​യ ചൈ​​ന​​യെ ട്രം​​പ് പ്ര​​ശം​​സി​​ച്ചു. യു​​എ​​സി​​ൽ എ​​ത്താ​​വു​​ന്ന മി​​സൈ​​ൽ വി​​ക​​സി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​റാ​​മ​​ത്തെ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണം ഈ ​​മാ​​സം ഉ​​ത്ത​​ര​​കൊ​​റി​​യ ന​​ട​​ത്തി. ര​​ക്ഷാ​​സ​​മി​​തി ഇ​​തെ​​ത്തു​​ട​​ർ​​ന്നു പ്യോ​​ഗ്യാം​​ഗി​​നെ​​തി​​രേ​​യു​​ള്ള സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധം ക​​ർ​​ക്ക​​ശ​​മാ​​ക്കി. Share this News Now:
  • Google+
Like(s): 33