28 September, 2017 04:06:24 PM


മു​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യിംഗ്‌ലക്ക് ഷിനവത്രയ്ക്ക് അഞ്ചുവർഷം തടവ്




ബാ​​​ങ്കോ​​​ക്ക്: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡ് വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യിം​​​ഗ്‌​​​ല​​​ക്ക് ഷി​​​ന​​​വ​​​ത്ര​​​യ്ക്ക് കോ​​​ട​​​തി അ​​​ഞ്ചു​​​വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത യിം​​​ഗ്‌​​​ല​​​ക്ക് ഇ​​​പ്പോ​​​ൾ ദു​​​ബാ​​​യി​​​യി​​​ലാ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​വാ​​​സ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ മു​​​ൻ താ​​​യ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​ക്സി​​​ൻ ഷി​​​ന​​​വ​​​ത്ര​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ് യിം​​​ഗ്‌​​​ല​​​ക്ക്. 

2011ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ലെ​​​ത്തി​​​യ യിം​​​ഗ്‌​​​ല​​​ക്കി​​​നെ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം സൈ​​​ന്യം അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു ക​​​ന്പോ​​​ള​​​വി​​​ല​​​യി​​​ലും കൂ​​​ട്ടി നെ​​​ല്ലു വാ​​​ങ്ങി സം​​​ഭ​​​രി​​​ച്ചെ​​​ന്ന കേ​​​സി​​​ലാ​​​ണ് യിം​​​ഗ്‌​​​ല​​​ക്കി​​​നെ ഇ​​​പ്പോ​​​ൾ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. ഇ​​​പ്ര​​​കാ​​​രം സം​​​ഭ​​​രി​​​ച്ച നെ​​​ല്ല് പി​​​ന്നീ​​​ട് വ​​​ൻ​​​തു​​​ക​​​യ്ക്കു മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു വി​​​ൽ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി. എ​​​ന്നാ​​​ൽ വി​​​യ​​​റ്റ്നാം പോ​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ​​​വി​​​ല​​​യ്ക്ക് അ​​​രി ലോ​​​ക​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച​​​തോ​​​ടെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​നു വ​​​ൻ​​​ന​​​ഷ്ടം നേ​​​രി​​​ട്ടു.

യിം​​​ഗ്‌​​​ല​​​ക്കി​​​ന്‍റെ ഫ്യൂ ​​​താ​​​യ് പാ​​​ർ​​​ട്ടി​​​ക്ക് ഗ്രാ​​​മീ​​​ണ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ രാ​​​ഷ്ട്രീ​​​യ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​ബ്സി​​​ഡി ന​​​ൽ​​​കി നെ​​​ല്ലു സം​​​ഭ​​​രി​​​ച്ച​​​തെ​​​ന്നും ഖ​​​ജ​​​നാ​​​വി​​​നു വ​​​ൻ​​​ന​​​ഷ്ടം വ​​​രു​​​ത്തി​​​യ യിം​​​ഗ്‌​​​ല​​​ക്ക് കൃ​​​ത്യ​​​വി​​​ലോ​​​പം ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു. ഇ​​​തേ​​​സ​​​മ​​​യം യിം​​​ഗ്‌​​​ല​​​ക്ക് രാ​​​ജ്യം വി​​​ട്ട​​​ത് സൈ​​​നി​​​ക നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മൗ​​​ന​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. യിം​​​ഗ്‌​​​ല​​​ക്കി​​​നെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഫ്യൂ ​​​താ​​​യ് പാ​​​ർ​​​ട്ടി​​​യു​​​ടെ ശ​​​ക്തി കു​​​റ​​​യു​​​മെ​​​ന്നാ​​​ണ് സൈ​​​നി​​​ക നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. 



Share this News Now:
  • Google+
Like(s): 50