28 September, 2017 12:27:36 PM


ടൂറിസ്റ്റുകള്‍ കുറഞ്ഞത് മദ്യനയം കൊണ്ടല്ല; മാലിന്യവും നായയും കാരണം - സുധീരന്‍



തിരുവനന്തപുരം: മദ്യനയത്തിൽ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് തയാറുണ്ടോ എന്ന് സർക്കാരിനെ വെല്ലുവിളിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. കേരളത്തിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായത് മദ്യനയം കൊണ്ടല്ല. മറിച്ച് മാലിന്യവും കൊതുകും തെരുവുനായയും വർധിച്ചതിനാലാണെന്നും സുധീരൻ പറഞ്ഞു. സർക്കാർ പറഞ്ഞതെല്ലാം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ദൂരപരിധി കുറച്ചതിൽ നടന്നത് വൻ അഴിമതിയുണ്ടെന്നും സുധീരൻ ആരോപിച്ചു.


സംസ്ഥാന സർക്കാരിന്‍റെ മദ്യനയത്തിന്‍റെ നടത്തിപ്പുകാരനായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് മാറിയെന്ന് കഴിഞ്ഞ ദിവസം വി.എം. സുധീരൻ ആരോപിച്ചിരുന്നു. അതേ സമയം, സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറന്നതോടെ വ്യാജമദ്യ നിർമാണം കുറഞ്ഞെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൊച്ചിയില്‍‌ പറഞ്ഞു.



Share this News Now:
  • Google+
Like(s): 65