28 September, 2017 12:26:09 PM


പെയിന്‍റടി; ഡിജിപി ബെഹ്റയ്ക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി




തിരുവനന്തപുരം: പെയിന്‍റടി വിവാദത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. പോലീസ് സ്റ്റേഷനുകൾക്ക് പെയിന്‍റ് അടിക്കാൻ ഒരു കമ്പനിയുടെ പെയിന്‍റ് വാങ്ങണമെന്ന് നിർദേശിച്ചിറക്കിയ സർക്കുലറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. 

പോലീസ് സ്റ്റേഷനുകൾക്ക് ഒരു കമ്പനിയുടെ നിറമല്ല നിർദേശിച്ചതെന്നും കളർ കോഡാണ് നിർദേശിച്ചതെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബെഹ്റയ്ക്കെതിരായ ഹർജി നിലനിൽക്കില്ലെന്ന് വിജിലൻസ് അറിയിച്ചിരുന്നു. 

സംസ്ഥാനത്തെ 420 ഓളം വരുന്ന പോലീസ് സ്റ്റേഷനുകളിലും ഒരു കമ്പനിയുടെ പെയിന്‍റ് അടിക്കാനാണ് ബെഹ്റ ഉത്തരവിറക്കിയത്. ടെൻഡർ വിളിക്കാതെ ഒരു കമ്പനിയുടെ പെയിന്‍റ് വാങ്ങാൻ നിർദ്ദേശിച്ച ഡിജിപിയുടെ നടപടി അഴിമതിയാണെന്നാണ് ഹർജിയിൽ ആരോപിച്ചത്. 


Share this News Now:
  • Google+
Like(s): 47