28 September, 2017 12:22:34 PM


ഫോണ്‍ കണ്ടെടുക്കാനായില്ലെന്ന് പോലീസ്: ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി




കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് ദിലീപ് കസ്റ്റഡിയില്‍ തുടരണ്ടേതാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കവേയാണ് റിമാന്‍ഡ് നീട്ടിവാങ്ങാന്‍ പോലീസ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയെ എതിര്‍ത്തും പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന കാരണം മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ലാ എന്നതാണ്



Share this News Now:
  • Google+
Like(s): 902