Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

28 September, 2017 08:57:09 AM


ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി; ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ജന്മനാടായ പാലായില്‍




ദില്ലി: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി. റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.2ന് ​ദില്ലി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തിലാണ് വന്നിറങ്ങിയത്. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നത്തിന്‍റെ നേതൃത്വത്തിൽ എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ൽ, ജോ​സ് കെ. ​മാ​ണി, ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ ചേർന്നു സ്വീകരിച്ചു. 

രാവിലെ10.30നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച. മ​ന്ത്രി ക​ണ്ണ​ന്താ​നം, ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ഭ​ര​ണി​കു​ള​ങ്ങ​ര എ​ന്നി​വ​രും സ​ലേ​ഷ്യ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു, ദില്ലി പ്രൊ​വി​ൻ​ഷ്യ​ൽ​മാ​രും ഫാ. ടോ​മി​നൊ​പ്പ​മു​ണ്ടാ​കും. 11.30ന് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യും തു​ട​ർ​ന്ന് വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ജാം​ബ​തി​സ്ത ദി​ക്വാ​ത്രോ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച നടത്തും. സി​ബി​സി​ഐ സെ​ന്‍റ​റി​ൽ 4.30ന് ​പ​ത്ര​സ​മ്മേ​ള​നം. രാ​ത്രി​യി​ൽ ഓ​ഖ്‌​ല ഡോ​ണ്‍​ബോ​സ്കോ ഭ​വ​നി​ലേ​ക്കു മ​ട​ങ്ങും.

വെള്ളിയാഴ്ച ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന ഫാ. ​ടോം സെ​ന്‍റ് ജോ​ണ്‍​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ർ​ദി​നാ​ൾ​മാ​രു​മാ​യും സി​ബി​സി​ഐ നേ​തൃ​ത്വ​വു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു കൊ​ച്ചി വ​ഴി പാ​ലാ രാ​മ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തും. മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ​ന്ദ​ർ​ശി​ക്കും. 



Share this News Now:
  • Google+
Like(s): 88