27 September, 2017 05:33:20 PM


രാ​ജ​സ്ഥാ​നി​ൽ മ​ല​യാ​ളി യു​വ​തി 23 അം​ഗ സം​ഘ​ത്തി​ന്‍റെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ മ​ല​യാ​ളി യു​വ​തി 23 അം​ഗ സം​ഘ​ത്തി​ന്‍റെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വ​ള​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദില്ലി​യി​ൽ എത്തി സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. പെ​ൺ​കു​ട്ടി ദില്ലി​യി​ലാ​ണ് ജ​നി​ച്ച് വ​ള​ർ​ന്ന​തെ​ന്നും പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​ർ കസ്റ്റഡിയി​ലായതായി സൂചന. ഇ​തി​ൽ ര​ണ്ടു പേ​രെ യു​വ​തി തി​രി​ച്ച​റി​ഞ്ഞുവത്രേ.

സെ​പ്റ്റം​ബ​ർ 25-നാ​ണ് 28 വ​യ​സു​കാ​രി​ക്കാ​ണ് ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ബി​കാ​നെ​റി​ന് സ​മീ​പം ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു സ്ഥി​തി ചെ​യ്യു​ന്നി​ട​ത്ത് പോ​യ ശേ​ഷം യു​വ​തി മ​ട​ങ്ങാ​ൻ വാ​ഹ​നം കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ജ​യ്പു​ർ റോ​ഡി​ലെ ഖാ​ട്ടു ശ്യാം ​മ​ന്ദി​ർ എ​ന്ന സ്ഥ​ല​ത്തു നി​ന്നും യു​വ​തി​യെ ര​ണ്ടം​ഗ സം​ഘം കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. 

ഇ​വ​ർ യു​വ​തി​യെ സ​മീ​പ​ത്തെ ഖ​നി​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ര​ണ്ടം​ഗ സം​ഘം യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം മ​റ്റ് ആ​റ് സു​ഹൃ​ത്തു​ക്ക​ളെ സ്ഥ​ല​ത്ത​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​ർ എ​ത്തി പി​ന്നീ​ട് ത​ന്നെ പ​ലാ​നാ എ​ന്ന സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ​യും സം​ഘം ചേ​ർ​ന്ന് ലൈം​ഗി​ക പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്നു​വെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പീ​ഡ​ന​ങ്ങ​ൾ​ക്ക് ശേ​ഷം 26ന് ​പു​ല​ർ​ച്ചെ നാ​ലി​ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ഥ​ല​ത്ത് ത​ന്നെ സം​ഘം പെ​ണ്‍​കു​ട്ടി​യെ ഇ​റ​ക്കി​വി​ട്ടു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​രം ​പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു പ്ര​തി​ക​ൾ​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 21 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ നമ്പ​ർ യു​വ​തി പോ​ലീ​സി​ന് കൈ​മാ​റി​.


Share this News Now:
  • Google+
Like(s): 56