Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

27 September, 2017 03:08:52 PM


ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ച് സരിത; കത്തിലെ കാര്യങ്ങള്‍ സത്യസന്ധം



കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളിലുറച്ച് സരിത എസ് നായര്‍. ജയിലില്‍ വെച്ച് എഴുതിയ കത്തിലെ കാര്യങ്ങളെല്ലാം സത്യസന്ധമായവയാണ്. ഈ കത്തും അന്വേഷണ കമ്മീഷന് മുന്നിലെത്തിയിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളൊന്നും തനിക്കറിയില്ല. കമ്മീഷനില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വാസം.


നാല് വര്‍ഷമായി താന്‍ സോളാര്‍ കേസിന് പിന്നാലെയാണ്. ആറ് കോടി രൂപയുടെ ബാധ്യത കമ്പനിക്ക് വരുത്തിവെച്ചിട്ടാണ് ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ പോയത്. അതില്‍ മൂന്ന് കോടി രൂപ കൊടുത്തു തീര്‍ത്തിട്ടാണ് താന്‍ ജയിലിലായത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ വിശ്വസിച്ച് പണം തന്നവരുടെ ബാധ്യത താന്‍ തന്നെ തീര്‍ക്കുമെന്നും സരിത എസ് നായര്‍ കൊച്ചിയില്‍ പറഞ്ഞു



Share this News Now:
  • Google+
Like(s): 55