27 September, 2017 01:54:26 PM


കാബൂളില്‍ റോക്കറ്റ് ആക്രമണം: മാറ്റിസിനെ ലക്ഷ്യമിട്ടെന്ന് താലിബാൻ




കാബൂൾ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ ലക്ഷ്യമിട്ടാണ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം നടത്തിയതെന്ന് താലിബാൻ. ബുധനാഴ്ച രാവിലെ രണ്ടു റോക്കറ്റുകളാണ് വിമാനത്താവളത്തിൽ പതിച്ചത്. ജെയിംസ് മാറ്റിസും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻ ബർഗും കാബൂളിൽ എത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ ആളപായമില്ല. സംഭവത്തിൽ ഒരു ഹെലികോപ്ടർ പൂർണമായും തകർന്നു. മൂന്നു ഹെലികോപ്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. ഇന്ത്യ സന്ദർശനത്തിനു ശേഷമാണ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന സൈനിക നടപടികൾക്കു പിന്തുണ തേടിയാണ് മാറ്റിസ് ഇന്ത്യയിലെത്തിയത്. എന്നാൽ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 



Share this News Now:
  • Google+
Like(s): 52