27 September, 2017 01:53:57 PM


ജയലളിതയുടെ വിരലടയാളം നാമനിര്‍ദേശ പത്രികയില്‍; തെരഞ്ഞെടുപ്പ്​ കമീഷന്​ നോട്ടീസ്​




ചെന്നൈ: എ.ഐ.എ.ഡി.എം.കെ സ്​ഥാനാര്‍ഥി നിയമസഭാ തെരഞ്ഞെടുപ്പിന്​ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ജയലളിതയുടെ വിരലടയാളം പതിപ്പിച്ചത് വിവാദമാകുന്നു.​ ഇതു സംബന്ധിച്ച്‌​ ഡി.എം.കെ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ്​ കമീഷന്​ ഹൈകോടതി നോട്ടീസ്​ അയച്ചു. മദ്രാസ്​ ഹൈകോടതി ജസ്​റ്റിസ്​ പി.വേല്‍മുരുകനാണ്​ തെരഞ്ഞെുപ്പ്​ കമീഷന്‍ പ്രിന്‍സിപ്പല്‍ ​സെക്രട്ടറിക്ക്​ നോട്ടീസ്​ അയച്ചത്​. 

എ.ഐ.എ.ഡി.എം.കെ സ്​ഥാനാര്‍ഥി എ.കെ ബോസി​ന്‍റെ ​അപേക്ഷയില്‍ ജയലളിതയുടെ വിരലടയാളം പതിപ്പിച്ചിരുന്നു. വിരലടയാളത്തിന്​ ജയലളിതയെ ചികിത്​സിച്ചിരുന്ന ഡോക്​ടറുടെ സാക്ഷ്യപത്രം സഹിതമാണ്​ അപേക്ഷ സമര്‍പ്പിച്ചത്​. ഇക്കാര്യത്തില്‍ ഒക്​ടോബര്‍ ആറിന്​ കോടതിയെ വിശദീകരണം അറിയിക്കണമെന്നാണ്​ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്​. 2016 സെപ്​തംബര്‍ 22നാണ്​ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഡിസംബര്‍ അഞ്ചിന്​ മരണപ്പെടുകയും ചെയ്​തു. നവംബര്‍ 19നാണ്​ മൂന്ന്​ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്​ നടന്നത്​. 

മധുരക്ക്​ സമീപത്തെ തിരുപ്പരന്‍കുദ്രത്തില്‍ നിന്നാണ്​ എ.കെ ബോസ്​ മത്​സരിച്ച്‌​ ജയിച്ചത്​. ബോസിന്‍റെ എതിരാളി ഡി.എം.കെ സ്​ഥാനാര്‍ഥി പി. ശരവണനാണ് നാമനിര്‍ദേശ പത്രികയില്‍ നിയമ ലംഘനമുണ്ടെന്ന്​ കാണിച്ച്‌​ കോടതിയെ സമീപിച്ചത്​. സ്​​ഥാനാര്‍ഥിയുടെ പാര്‍ട്ടി നേതാവ്​ ഒപ്പുവെക്കേണ്ടിടത്താണ്​ ജയലളിതയുടെ വിരലടയാളമുള്ളത്​. വിരലടയാളം ജയലളിതയെ പരിശോധിക്കുന്ന ഡോക്​ടര്‍ അറ്റസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇത്​ തെരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ ലംഘനമാണ്​. എന്തുകൊണ്ടാണ്​ അവര്‍ അപേക്ഷയില്‍ ഒപ്പു വെക്കാതിരുന്നതെന്ന്​ ശരവണന്‍ ചോദിക്കുന്നു.

ജയലളിതക്ക്​ ശ്വാസകോശാണുബാധയായിരുന്നു. വലതു കൈയില്‍ മുറിവേറ്റിട്ടു​ണ്ടായിരുന്നു. കൈ താത്​കാലികമായി ചലിപ്പിക്കാന്‍ സാധിക്കാത്ത അവസ്​ഥയിലായിരുന്നെന്നും ഡോക്​ടര്‍മാര്‍ പറയുന്നു. അതിനാല്‍ ഇടതു കൈയുടെ വിരലടയാളമാണ്​ അപേക്ഷയില്‍ പതിപ്പിച്ചതെന്നും ഡോക്​ടര്‍മാര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 523