Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

26 September, 2017 09:04:50 PM


ലൈംഗികാവയവമുള്‍പ്പെടെ ശരീരം മുഴുവന്‍ പച്ച കുത്തുവാന്‍ പൊടിച്ചത് 50 ലക്ഷം




മെല്‍ബണ്‍: ടാറ്റൂ ചെയ്യുക അഥവാ പച്ചകുത്തുന്നത് ഇപ്പോള്‍ ആളുകളുടെ ഇടയില്‍ വ്യാപകമായ ഒരു കലാപരിപാടിയാണ്. പല രീതിയില്‍ ഇത് ചെയ്യാമെങ്കിലും ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് 'പെര്‍മനെന്‍റ്' ആയ, എന്നെന്നും നിലനില്‍ക്കുന്ന രീതിയാണ്. ശരീരത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളിലും പച്ചകുത്തിയവര്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ മിക്കപ്പോഴും ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ ഒഴിച്ചിടാറുണ്ട്. എന്നാല്‍ ടാറ്റ്ബോയ് ഹോള്‍ഡന്‍ എന്ന വ്യക്തി ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിക്കുന്നത് ശരീരത്തിന്‍റെ 90 ശതമാനവും പച്ചകുത്തിക്കൊണ്ടാണ്.


ഏകദേശം ശരീരം മുഴുവന്‍ ടാറ്റൂ പതിച്ചിട്ടുണ്ട്. ചിത്രരൂപങ്ങളും ആകൃതിയും വരച്ചിരിക്കുന്നതിനാല്‍ കലാപരമായ കാര്യങ്ങള്‍കൊണ്ട് വിട്ടുപോയ ഒരു 10% ഭാഗം മഷി ഇല്ലാത്തതായി ശരീരത്തിലുണ്ട്. കണ്ണും, കണ്‍പോളയും ലൈംഗിക അവയവവും പോലും ടാറ്റൂ ഇല്ലാത്തതായില്ല. 50 ലക്ഷത്തോളം രൂപയും ഓപ്പറേഷനായി ഹോള്‍ഡന്‍ പൊടിച്ചു.


ഓസ്ട്രേലിയക്കാരനാണ് 48കാരനായ ടാറ്റ്ബോയ് ഹോള്‍ഡന്‍. 2000ത്തില്‍ നടന്ന ഒരു ഓപ്പറേഷന്‍റെ പാര്‍ശ്വഫലം എന്ന നിലയില്‍ നിരന്തരം വേദന അനുഭവിക്കുകയായിരുന്നു ഹോള്‍ഡന്‍. എന്നാല്‍ അതില്‍നിന്ന് ഒരു മോചനത്തിനായാണ് ശരീരം മുഴുവന്‍ പച്ചകുത്തിയത്. ഇപ്പോള്‍ തന്‍റെ പച്ചകുത്തല്‍ കാരണം ലഭിച്ചിരിക്കുന്നത് ലോകപ്രശസ്തി ആസ്വദിക്കുകയാണ് ഹോള്‍ഡന്‍.



Share this News Now:
  • Google+
Like(s): 1204