Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

26 September, 2017 04:27:15 PM


മാറ് മറയ്ക്കാന്‍ ആഭരണങ്ങള്‍; അര്‍ദ്ധനഗ്നരായി 15 ദിവസം പൂജാരിക്കൊപ്പം പെണ്‍കുട്ടികള്‍



മധുരൈ: ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പെണ്‍കുട്ടികളെ പാതി നഗ്നയാക്കി പാര്‍പ്പിച്ചു. തമിഴ്‌നാട്ടിലെ മധുരൈയിലുള്ള ക്ഷേത്രത്തിലാണ് സംഭവം. മാറ് മറയ്ക്കാന്‍ ആഭരണങ്ങള്‍ മാത്രമാണ് ബന്ധപ്പെട്ടവര്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയത്. സംഭവത്തില്‍ കളക്ടര്‍ ഇടപെട്ടതോടെ പെണ്‍കുട്ടികള്‍ക്ക് ശരീരം മറയ്ക്കാന്‍ വസ്ത്രം നല്‍കി.


ഏഴ് പെണ്‍കുട്ടികളാണ് പതിനഞ്ച് ദിവസത്തോളം ക്ഷേത്രത്തില്‍ തടവില്‍ കഴിഞ്ഞത്. ക്ഷേത്രത്തിലെ പൂജാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ദൈവമെന്ന നിലയിലാണ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ പാര്‍പ്പിച്ചത്. മാതാപിതാക്കള്‍ തന്നെയാണ് കുട്ടികളെ ഇത്തരത്തില്‍ ആചാരങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.


സംഭവം അറിഞ്ഞതിന് പിന്നാലെ മധുരൈ കളക്ടര്‍ കെ വീര രാഘവ റാവു വിഷയത്തില്‍ ഇടപെട്ടു. ഒരു സംഘം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടികള്‍ക്ക് വസ്ത്രം നല്‍കി. പെണ്‍കുട്ടികള്‍ അധിക്രമം നേരിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. ഗ്രാമത്തില്‍ നിന്നും നിരവധിയാളുകളാണ് ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. സംഭവം നടക്കുമ്പോള്‍ അറുപതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 1752