Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

26 September, 2017 04:13:02 PM


ഷാര്‍ജ ഭരണാധികാരിക്ക് കേരളത്തിന്‍റെ ആദരമായി ഡി-ലിറ്റ് ബിരുദം നൽകി



തിരുവനന്തപുരം: കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ആദരവ്. ഡിലിറ്റ് ബിരുദം നല്‍കിയാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ഷാര്‍ജാ ഭരണാധികാരിയെ സംസ്ഥാനം ആദരിച്ചത്.

രാജ്ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിന് സംസ്ഥാനത്തിന്റെ ആദരവായി ഡിഗ്രി ഓഫ് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭാസ മന്ത്രി, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രൊ വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിരുദദാന ചടങ്ങ്.

യുഎഇയിലെ മലയാളികളുടെ ക്ഷേമത്തിനായി ഷാര്‍ജാ ഭരണാധികാരി നടത്തിയ പ്രവത്തനങ്ങളെ സംസ്ഥാനത്തിന് വേണ്ടി അഭിനന്ദിച്ച മുഖ്യമന്ത്രി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാലാ സാംസ്‌കാരിക രംഗത്തെ സംഭാവനകളെയും ചൂണ്ടിക്കാട്ടാന്‍ മറന്നില്ല. ഡിലിറ്റ് ആദരവ് ഏറ്റുവാങ്ങിയ ഷാര്‍ജാ ഭരണാനാധികാരി കാലിക്കറ്റ് സര്‍വ്വകലാശാല നല്‍കിയ ആദരവിനും സംസ്ഥാനം നല്‍കിയ പ്രൗഢോജ്വലമായ സ്വീകരണത്തിനും നന്ദി അറിയിച്ചു.

രാവിലെ സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധ്യക്ഷതയില്‍ സെനറ്റ് യോഗം ചേര്‍ന്ന് ഷാര്‍ജാ ഭരണാധികാരിക്ക് ഡിലിറ്റ് ബിരുദം നല്‍കുന്ന കാര്യം തീരുമാനിച്ച് അംഗീകരിക്കുകയായിരുന്നു. മുഖാമന്ത്രിയുടെ ക്ഷണപ്രകാരം സംസ്ഥാനത്തെത്തിയ ഡോ.ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുക്കുന്ന പ്രധാന പരിപാടി കൂടിയായിരുന്നു ബിരുദദാന ചടങ്ങ്



Share this News Now:
  • Google+
Like(s): 49