26 September, 2017 03:52:44 PM


മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍; ഒഴിവായത് വൻ ദുരന്തം



അലഹബാദ് : ഉത്തര്‍പ്രദേശ് ഒരു വന്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അലഹബാദിലാണ് സംഭവം. മൂന്ന് ട്രെയിനുകളാണ് ഒരേ ട്രാക്കില്‍ നേര്‍ക്കുനേര്‍ എത്തിയത്. ഡുറന്റോ എക്‌സ്പ്രസ്സ്, ഹാത്തിയ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ്, മഹാബോധി എക്‌സ്പ്രസ് എന്നിവയാണ് ഒരു ട്രാക്കില്‍ സഞ്ചരിച്ചത്. എന്നാല്‍ അവസാന നിമിഷം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.


ഈ മാസം തന്നെ രാജ്യത്ത് ആറ് ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. എന്നാല്‍ ഇതില്‍ നിന്നും അധികൃതര്‍ പാഠം പഠിച്ചിട്ടില്ലെന്നതാണ് സംഭവം വ്യക്തമാക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് സുരേഷ് പ്രഭു റെയില്‍വേ വകുപ്പ് ഒഴിവാക്കി തരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയായി പീയൂഷ് ഗോയലിനെ പ്രധാനമന്ത്രി നിയമിച്ചിരുന്നു



Share this News Now:
  • Google+
Like(s): 81