Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

26 September, 2017 12:37:32 PM


പാകിസ്ഥാനിലെ ആണവശേഖരം ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് തകര്‍ക്കണമെന്ന്



മുംബൈ: ഇന്ത്യയും അമേരിക്കയും സംയുക്തമായി പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന് യുഎസ് സെനറ്റര്‍. അങ്ങിനെ എങ്കില്‍ ഇതുവരെ ഭരണത്തില്‍ വന്നിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഇന്ത്യക്ക് മികച്ചതായിരിക്കുമെന്ന് സെനറ്റര്‍ പറഞ്ഞു. ആണവായുദ്ധങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്ഥലത്തോ, നിര്‍മ്മിക്കുന്ന സ്ഥലത്തോ ആക്രമണം നടത്തണമെന്നാണ് യുഎസ് സെനറ്റര്‍ ലാറി പ്രേസ്‌ലര്‍ നിര്‍ദ്ദേശിച്ചത്.


പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുകയും എല്ലാ സഹായ സഹകരണങ്ങള്‍ നിര്‍ത്തുകയും ചെയ്യണം. ഇന്ത്യയേയും പാകിസ്ഥാനെയും ഒരേപോലെയല്ല പരിഗണിക്കേണ്ടത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും എന്നാല്‍ പാകിസ്താന്‍ അങ്ങിനെയല്ലെന്നും ലാറി പറഞ്ഞു. ഇന്ത്യയെ ഭീകരവാദത്തിന്റെ മാതാവെന്ന് വിളിക്കാന്‍ എങ്ങിനെ ധൈര്യം വന്നുവെന്നും ലാറി ചോദിക്കും.


പണ്ട് 1990ല്‍ പാകിസ്ഥാന്‍ ഇത്തരത്തില്‍ ആണവ പരീക്ഷണം നടത്തുന്നുവെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് യുഎസ് മില്‍ട്ടറി നല്‍കിവന്നിരുന്ന സേവനങ്ങള്‍ നിര്‍ത്തിയിരുന്നു. പിന്നീട് ഇത് നടക്കുന്നില്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് ജോര്‍ജ്ജ് ബുഷ് ഇത് വീണ്ടും നല്‍കുവാന്‍ തുടങ്ങുകയായിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായ ഹിലരി ക്ലിന്റണായിരുന്നു ലാറിയുടെ പിന്തുണ.


പാകിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്ത് വന്നിരുന്നു. ഇന്ത്യയ്ക്ക് അഹങ്കാരമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ചൈനീസ് മാധ്യമമാണ് ഇത്തരത്തില്‍ ലേഖനവുമായി രംഗത്തുവന്നത്. ആവശ്യമെങ്കില്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാക്ക് ഭീകര്‍ക്ക് മേല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് പറഞ്ഞ് ഇന്ത്യ പറഞ്ഞു. ഇപ്പോഴും ഭീകരസംഘടനകള്‍ സജ്ജീവമാണെന്നും പട്ടാളമേധാവി പറഞ്ഞു.



Share this News Now:
  • Google+
Like(s): 59