Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

25 September, 2017 01:11:14 PM


ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി ഇമാന്‍ മരണത്തിന് കീഴടങ്ങി



അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി എന്ന റെക്കോര്‍ഡിന് ഉടമയായ ഈജിപ്തുകാരി ഇമാന്‍ അഹമ്മദ് (36) മരണത്തിന് കീഴടങ്ങി. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഭാരം കുറയ്ക്കാനുള്ള ചികിത്സയില്‍ കഴിയുന്നതിനിടെ രക്തത്തിലെ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വൃക്കയും ഹൃദയവുമടക്കം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണം.


20 പേര്‍ അടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമായിരുന്നു ഇമാനെ ചികിത്സയിച്ചിരുന്നത്. ഇമാന്‍റെ വിയോഗത്തില്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ദുഃഖം രേഖപ്പെടുത്തി. അമിത ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ഇമാന്‍ മുംബൈയില്‍ എത്തിയതോടെ ഇന്ത്യക്കാര്‍ക്കും അവള്‍ സുപരിചിതയായത്. മുംബൈയില്‍ എത്തുമ്പോള്‍ 500 കിലോ ആയിരുന്നു ഭാരം. ആശുപത്രി കെട്ടിടം പൊളിച്ച് ക്രെയിന്‍ വഴിയാണ് ഇമാനെ ഉള്ളില്‍ പ്രവേശിപ്പിച്ചത്. ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞ ഇമാന്‍ 330 കിലോ ഭാരം ഇറക്കിവച്ചാണ് അബുദാബിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി പോയത്.


എന്നാല്‍ വണ്ണം കുറഞ്ഞെന്ന അവകാശവാദം തട്ടിപ്പാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം നടന്നിരുന്നുവെന്നും ഇമാന്‍റെ സഹോദരി ശെഷമ ആരോപിച്ചത് വിവാദമായിരുന്നു. പതിനൊന്നാം വയസ്സിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് ഇമാന്‍ കിടപ്പിലായത്. വിഷാദവും രക്തസമ്മര്‍ദ്ദവും മറ്റും ഇമാനെ തീരരോഗിയാക്കി മാറ്റി. അമിതഭാരം മൂലം 25 വര്‍ഷം കിടന്ന കിടപ്പിലായിരുന്നു ഇമാന്‍റെ ജീവിതം.



Share this News Now:
  • Google+
Like(s): 58