25 September, 2017 01:09:14 PM


രാജ്യത്ത് വൈ​ദ്യു​തി​ വി​പ്ല​വം വരുന്നു; സൗ​ഭാ​ഗ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു




ദില്ലി: 2019 നു ​മു​മ്പാ​യി നാ​ലു കോ​ടി വീ​ടു​ക​ളി​ൽ വൈ​ദ്യു​തി എ​ത്തിച്ചുകൊണ്ട് രാ​ജ്യ​ത്ത് വെളിച്ചവിപ്ലവം സൃഷ്ടിക്കാനുള്ള സ​ഹ​ജ് ബി​ജിലി ഹ​ർ ഘ​ർ യോ​ജ്ന (​സൗ​ഭാ​ഗ്യ) പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ നടപ്പാക്കുന്നു. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തില്‍ രാജ്യത്തെ സാ​മ്പ​ത്തി​ക മാ​ന്ദ്യം സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശം ന​ട​ത്തി​യ​തിനു തൊട്ടു പിന്നാലെയാണ്  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 

പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ൻ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു പ​ണ​ച്ചെ​ല​വി​ല്ല. 16320 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു ചെ​ല​വു വ​രു​ന്ന​ത്. 18000 ഗ്രാ​മ​ങ്ങ​ൾ​ക്കു വൈ​ദ്യു​ത ബ​ന്ധ​മി​ല്ലാ​തി​രു​ന്ന മൂ​ന്നു വ​ർ​ഷം മു​മ്പ​ത്തെ അ​വ​സ്ഥ​യി​ൽ​നി​ന്ന് കേ​വ​ലം 3000 ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ഇ​തി​നെ ചു​രു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. 

സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഉ​പ​ദേ​ശം ന​ൽ​കാ​നാ​യി അ​ഞ്ചം​ഗ സ​മി​തി രൂ​പീ​ക​രി​ക്കുച്ചിട്ടുണ്ട്. നീ​തി ആ​യോ​ഗ് അം​ഗ​മാ​യ ബി​ബേ​ക് ദെ​ബ്രോ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​ സ​മി​തിയില്‍ സു​ർ​ജി​ത് ഭ​ല്ല, ര​തി​ൻ റോ​യ്, അ​ഷി​മ ഗോ​യ​ൽ എ​ന്നി​വര്‍ അം​ഗ​ങ്ങ​ളാണ്. നീ​തി ആ​യോ​ഗ് മെം​ബ​ർ സെ​ക്ര​ട്ട​റി ര​ത്ത​ൻ വ​റ്റ​ൽ സ​മി​തി​യു​ടെ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​റാ​കും. മു​മ്പ് യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​തി​നു സ​മാ​ന​മാ​യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യെ​യാ​ണ് ഇ​പ്പോ​ൾ പു​നഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 88