Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

25 September, 2017 11:01:04 AM


ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍റെ ആണവായുധങ്ങള്‍ ഒമ്പതിടങ്ങളിൽ




ദില്ലി: ഇന്ത്യയെ ലക്ഷ്യമിട്ട് ഒമ്പതിടങ്ങളിൽ പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിക്കുന്നതായും ഇവ ഭീകരർ മോഷ്ടിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്‍റിസ്റ്റ് (എഫ്എഎസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പാക് സൈനിക കേന്ദ്രങ്ങൾക്ക് സമീപമായാണ് ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും ഇന്ത്യയുമായി യുദ്ധമുണ്ടായാൽ മിസൈലിൽ ഘടിപ്പിച്ച് പ്രയോഗിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒറ്റനോട്ടത്തിൽ വീടുകൾ പോലെ തോന്നിക്കുന്ന കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ആണവ മിസൈലുകളുടെ എണ്ണം 130 മുതൽ 140 വരെയാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാനെന്നും എഫ്എഎസിനായി റിപ്പോർട്ട് തയാറാക്കിയ യുഎസ് ആണവായുധവിദഗ്ധൻ ഹാൻസ് ക്രിസ്റ്റെൻസൻ പറഞ്ഞു. ആണവായുധങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നത് കണ്ടുപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Google+
Like(s): 54