Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

24 September, 2017 10:12:43 PM


ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വ്വതം പുകയുന്നു; 35,000 പേരെ ഒഴിപ്പിച്ചു




ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 35,000 പേരെ ഒഴിപ്പിച്ചു. കിഴക്കൻ ബാലിയിലെ മൗണ്ട് അഗംഗ് അഗ്നിപർവതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകൾ നൽകിയത്. അഗ്നിപർവതമുഖത്തിന്‍റെ 12 കിലോമീറ്റർ ചുറ്റളവിൽ ആളുകൾ എത്തുന്നതിന് വിലക്കുണ്ട്. 

അതേസമയം, വിമാന സർവീസുകളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ല. കിഴക്കൻ ബാലിയിലെ ഈ സജീവ അഗ്നിപർവതം ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ-130 എണ്ണം. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേർ മരിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 28