Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

23 September, 2017 10:25:33 PM


പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സു​ഷ​മ സ്വ​രാ​ജ്




ന്യൂയോർക്ക്: പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ ക​യ​റ്റി​യ​യ​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്.  ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ സം​സാ​രി​ക്കവെയാണ് അവര്‍ പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ചത്.
 
മാ​ന​വ​രാ​ശി​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ത്രു ഭീ​ക​ര​വാ​ദ​മാ​ണെ​ന്ന് നാം ​അം​ഗീ​ക​രി​ക്ക​ണം. ഭീ​ക​ര​വാ​ദ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് ലോ​കം നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി. എ​ന്നാ​ൽ പ്ര​കൃ​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഒ​രു​വി​ധ​ത്തി​ലു​ള്ള ന്യാ​യീ​ക​ര​ണ​വും സാ​ധ്യ​മ​ല്ലെ​ന്നും സു​ക്ഷ​മ പ​റ​ഞ്ഞു. ഇ​ന്ത്യ ഗ​വേ​ഷ​ക​രെ​യും ഡോ​ക്ട​ർ​മാ​രെ​യും എ​ൻ​ജി​നീ​യ​ർ​മാ​രെ​യും ഉ​ണ്ടാ​ക്കുിയപ്പോ​ൾ പാ​ക്കി​സ്ഥാ​ൻ ജി​ഹാ​ദി​ക​ളെ സൃ​ഷ്ടി​ച്ചു. ഡോ​ക്ട​ർ​മാ​ർ ആ​ളു​ക​ളെ മ​ര​ണ​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കു​ന്നു. ഭീ​ക​ര​ർ ആ​ളു​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് വി​ടു​ന്നു-അവർ പറഞ്ഞു.

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​താ​ണ് ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നും. ഇ​ന്ത്യ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു, പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക​യും ചെ​യ്യു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​ട്ടി​മ​റി​ച്ച​ത് പാ​ക്കി​സ്ഥാ​നാ​ണെ​ന്നും സു​ഷ​മ ആ​രോ​പി​ച്ചു. 


Share this News Now:
  • Google+
Like(s): 54