22 September, 2017 03:28:22 PM


ഉത്തരകൊറിയയിൽ ഭൂചലനം; ആണവ പരീക്ഷണം നടത്തിയതിന്‍റെ ഫലമെന്ന് സംശയം




പ്യോംഗ്യാംഗ്: ഉത്തരകൊറിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശിക സമയം രാവിലെ 11.30ന് അനുഭവപ്പെട്ടത്. വെബ്സൈറ്റിലൂടെയാണ് ഉത്തരകൊറിയ ഭൂചനത്തെ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഈ മാസം മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതേസമയം ഉത്തരകൊറിയ പുതിയ ആണവപരീക്ഷണം നടത്തിയതിന്‍റെ ഫലമായിരിക്കാം ഭൂചലനമെന്ന് ചൈന അറിയിച്ചു. 



Share this News Now:
  • Google+
Like(s): 88