22 September, 2017 03:28:07 PM


കാ​വാ​ലം - ത​ട്ടാ​ശേ​രി പാ​ല​ത്തിന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന് നാലുകോടി




ആലപ്പുഴ : കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി നാ​ലു​ കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കാ​വാ​ലം പാ​ല​ത്തി​നു പു​റ​മെ പ​ട​ഹാ​രം പാ​ല​ത്തി​നു ര​ണ്ടു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നാ​യു​ള്ള മ​ണ്ണു​പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

അ​പ്രോ​ച്ച് റോ​ഡ് ഡി​സൈ​ൻ ചെ​യ്യു​ന്ന​തി​നു ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ജി.​എ​സ്. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കമ്പ​നി​യാ​ണ് മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ആ​ദ്യം തെ​ക്കേ ക​ര​യി​ലു​ള്ള കു​ന്നു​മ്മ​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. തു​ടർ​ന്ന് ഇ​പ്പോ​ൾ കാ​വാ​ല​ത്തു മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ണ്ണു​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഡി​സൈ​ൻ ത​യാ​റാ​ക്കി കി​ഫ്ബി​ക്കു സ​മ​ർ​പ്പി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബ്രി​ഡ്ജ​സ് വി​ഭാ​ഗം ത​ക​ഴി അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നി​യ​ർ എ​സ്. ബീ​ഷ അ​റി​യി​ച്ചു. കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം കി​ട്ടു​ന്ന മു​റ​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും ക​ട​ക്കും. 

നേ​ര​ത്തെ പാ​ല​ത്തി​നാ​യി 52.4 കോ​ടി​രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഡി​സൈ​ൻ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ഡി​സൈ​ൻ ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് അ​പ്രോ​ച്ച് റോ​ഡി​നാ​യു​ള്ള മ​ണ്ണു​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ഴു​പ​തു മീ​റ്റ​റോ​ളം വീ​തി​യു​ള്ള ആ​റി​നു​ കു​റു​കെ 396.21 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന് 12 സ്പാ​നു​ക​ളാ​ണു​ള്ള​ത്. കാ​വാ​ല​ത്താ​റ് ദേ​ശീ​യ ജ​ല​പാ​ത​യാ​യ​തി​നാ​ൽ ഉ​യ​രം കൂ​ടി​യ ജ​ല​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ക​ണ​മെ​ന്ന​തി​നാ​ൽ പാ​ല​ത്തി​ന് ഏ​ഴു മീ​റ്റ​റാ​ക്കി പാ​ല​ത്തി​ന്‍റെ ഉ​യ​രം വ​ർ​ധിപ്പി​ച്ചു പു​തി​യ ഡി​സൈ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു. 

അ​പ്രോ​ച്ച് റോ​ഡി​നു പു​റ​മെ ആ​റി​ന് ഇ​രു​ക​ര​ക​ളി​ലു​മാ​യി മൂ​ന്ന് സ​ർ​വീ​സ് റോ​ഡു​ക​ളും നി​ർ​മി​ക്കു​വാ​നാ​ണ് പ​ദ്ധ​തി. കു​ന്നു​മ്മ​യി​ൽ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും താ​മ​സ​ക്കാ​ർ ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും സ​ർ​വീ​സ് റോ​ഡ് ആ​വ​ശ്യ​മാ​ണ്. ന​ട​പ്പാ​ത​യ​ട​ക്കം 11 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ല​ത്തി​ന് സ്ഥ​ലം ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മെ കി​ഴ​ക്കു വ​ശ​ത്താ​യി 3.5 മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡും ആ​വ​ശ്യ​മാ​ണ്. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യും ചേ​ർ​ത്ത് ഏ​ക​ദേ​ശം 15 മീ​റ്റ​റോ​ളം സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. എ​ഴു​പ​തു മീ​റ്റ​റോ​ളം വീ​തി​യു​ള്ള ആ​റി​നു കു​റു​കെ അ​പ്രോ​ച്ച് റോ​ഡ​ട​ക്കം 395 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. 



Share this News Now:
  • Google+
Like(s): 49