Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

22 September, 2017 12:43:48 AM


സര്‍ദാര്‍ സരോവര്‍ പണിതുയര്‍ത്തിയത്​ കള്ളങ്ങളുടെ പുറത്ത് - മേധ പട്​കര്‍




ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ട്​ പണിതുയര്‍ത്തിയിരിക്കുന്നത് കള്ളങ്ങളുടെ പുറത്താണെന്ന്​ നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ്​ മേധ പട്​കര്‍. അണക്കെട്ട്​ രാജ്യത്തിന്​ സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 'സര്‍ദാര്‍ സരോവര്‍ അണക്കെട്ടി​നെ കുറിച്ചുള്ള മിഥ്യയും വികസനത്തെ കുറിച്ചുള്ള സംവാദവും ഇന്ന്​ ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മേധ.


വികസനത്തെ കുറിച്ചുള്ള സംവാദമാണ്​ ഇന്ന്​ ആവശ്യം. സമരം ഇന്ന്​ നിര്‍ണായക ഘട്ടത്തിലാണ്​. എല്ലാവരുടെയും ഉപദേശങ്ങള്‍ തങ്ങള്‍ക്ക്​ ആവശ്യമാണ്​. അണക്കെട്ട്​ പൂര്‍ത്തീകരിച്ചുവെന്നാണ്​ പറയുന്നത്​. എന്നാല്‍, അവിടെ ഒരു കോണ്‍ക്രീറ്റ്​ മതില്‍ മാത്രമാണ്​ പണിതിട്ടുള്ളത്​. ഞങ്ങളുടെ സമരം അവസാനിച്ചിട്ടില്ല. 40,000 കുടുംബങ്ങള്‍ക്ക്​ നഷ്​ടപരിഹാരം ലഭിച്ചിട്ടില്ല. ജവഹര്‍ലാല്‍ നെഹ്​റുവാണ്​ അണക്കെട്ടി​​ന്‍െറ ശിലാസ്ഥാപനം നിര്‍വഹിച്ചതെന്നാണ്​ പറയുന്നത്​. അത്​ ശരിയല്ല. അദ്ദേഹം ശിലാസ്ഥാപനം നടത്തിയ അണക്കെട്ടി​​ന്‍െറ പുനരധിവാസം പോലും പൂര്‍ത്തിയായിട്ടില്ല. പ്രധാനമന്ത്രിക്ക്​ ഇൗ അധ്യായം അടക്കണമായിരിക്കാം. പക്ഷേ, നര്‍മദ തീരത്തെ ജനങ്ങള്‍ക്ക്​ ഇതുവരെ പൂര്‍ണ നഷ്​ടപരിഹാരം പോലും ലഭിച്ചിട്ടില്ല.


അണക്കെട്ടിന്‍റെ ഉദ്​ഘാടനം ത​ന്‍റെ ജന്മദിനത്തില്‍ നടത്തിയുള്ള പ്രധാനമന്ത്രിയുടെ നാടകം പൊളിയുകയാണുണ്ടായത്​. ഗുജറാത്ത്​ മുഖ്യമ​ന്ത്രിയല്ലാതെ പദ്ധതിയുടെ സഹായം ലഭിക്കുന്നുവെന്ന്​ അവകാശപെടുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരും ഉദ്​ഘാടന ചടങ്ങില്‍ പ​ങ്കെടുത്തില്ല. ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം പ​ങ്കെടുക്കുമെന്നാണ്​ അവകാശപ്പെട്ടിരുന്നത്​. ഹനാന്‍ മൊല്ല, ഉഷാ രാമനാഥന്‍, അഡ്വ. സഞ്​ജയ്​ പാരീഖ്​, പ്രഫ. കെ.ജി. സക്​സേന എന്നിവരും സംബന്ധിച്ചു.



Share this News Now:
  • Google+
Like(s): 30