21 September, 2017 10:56:09 PM


സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു




മാ​വേ​ലി​ക്ക​ര: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ടൂ​ർ പ​ഴ​കു​ളം കോ​ട്ട​പ്പു​റം ആ​ലും​മൂ​ട് കു​റ്റി​വി​ള കി​ഴ​ക്കേ​തി​ൽ ഷാ​ജി​യു​ടെ മ​ക​നും അ​ടൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി​യുമായ ആ​ഷി​ഖ് (17) ആ​ണ് മ​രി​ച്ച​ത്. 

അ​പ​ക​ട​ത്തി​ൽ അ​ടൂ​ർ ഇ​ളം​പ്പ​ള്ളി സ്വ​ദേ​ശി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി നി​യാ​സി​ന് (16) ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30 ന് ​കാ​യം​കു​ളം- പു​ന​ലൂ​ർ റോ​ഡി​ൽ നൂ​റ​നാ​ട് പ​ത്താം​കു​റ്റി ജം​ഗ്‌​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ആ​ഷി​ഖി​നെ അ​ര​മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 



Share this News Now:
  • Google+
Like(s): 56