21 September, 2017 09:28:15 PM


പെരിന്തല്‍മണ്ണയില്‍ ര​ണ്ടു വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു




മലപ്പുറം: പെരിന്തല്‍മണ്ണ അ​മ്മി​നി​ക്കാ​ട് സ്കൂ​ൾ​പ​ടി​യി​ൽ പാ​ട​ത്തെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ ആ​നി​ക്കാ​ട്ടി​ൽ ഉ​സ്മാ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷൈ​മ​ൽ (15), മ​ല​യി​ൽ വീ​ട്ടി​ൽ ജാ​ബി​റി​ന്‍റെ മ​ക​ൻ ജാ​സി​ർ നി​സാം (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു സംഭവം. 

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ഇ​രു​വ​രെ​യും കാ​ണാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഉ​ച്ച​ക്ക് 12.30ഓ​ടെ കു​ള​ത്തി​ന​രി​കി​ൽ ര​ണ്ടു​പേ​രു​ടെ​യും വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തോ​ടെ നാ​ട്ടു​കാ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്നു കു​ള​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെത്തുകയായിരുന്നു.


Share this News Now:
  • Google+
Like(s): 63