21 September, 2017 12:37:23 PM


2.5 കോടിയുടെ അസാധുനോട്ടും തോക്കും; അഭിഭാഷകൻ ഉൾപ്പെടെ 6 പേർ പിടിയിൽ



മലപ്പുറം: രണ്ടര കോടി രൂപയുടെ അസാധു നോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ രണ്ടു കാറുകളിലായെത്തിയ ആറു പേരെ പെരിന്തൽമണ്ണയിൽ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിയും അഞ്ചു തിരുവനന്തപുരം സ്വദേശികളും ആണ് അറസ്റ്റിലായത്. ഒരു എയർ പിസ്റ്റളും സംഘത്തിൽനിന്നു പിടിച്ചെടുത്തു. രണ്ടു കാറുകളും പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശി കണ്ണൻ കൃഷ്ണകുമാറാണ് പിടിയിലായ അഭിഭാഷകൻ.



Share this News Now:
  • Google+
Like(s): 87