Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

19 September, 2017 04:13:20 PM


എച്ച് 1 ബി വിസ നടപടി ക്രമങ്ങള്‍ അമേരിക്ക പുനരാരംഭിച്ചു



വാഷിംഗ്ടണ്‍: എച്ച് 1 ബി വിസ വേഗത്തിലാക്കാനുള്ള നടപടികള്‍ അമേരിക്ക പുനരാരംഭിച്ചു. അഞ്ച് മാസങ്ങള്‍ക്കു മുമ്പ് വിസ ലഭിക്കുന്നതില്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതാണ് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കാരണമെന്നായിരുന്നു വിശദീകരണം. നിയന്ത്രണം അമേരിക്കയിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന വിവിധ ഇന്ത്യക്കാരെ ബാധിച്ചിരുന്നു.


എച്ച് 1 ബി വിസയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടത്. പുതിയ നിര്‍ദ്ദേശ പ്രകാരം വിസ അപേക്ഷിക്കുന്നവര്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വിസ ലഭിക്കുമെന്നാണ് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. 2018ല്‍ ഇരുപതിനായിരത്തോളം ആളുകള്‍ക്ക് വിസ അനുവദിച്ച് നല്‍കുമെന്നും കുറിപ്പില്‍ പറയുന്നു



Share this News Now:
  • Google+
Like(s): 20