19 September, 2017 11:50:43 AM


ദില്ലിയിൽ മുഖംമൂടി ധാരികള്‍ വാന്‍ കൊള്ളയടിച്ച് 60 ലക്ഷം കവര്‍ന്നു



ദില്ലി : വടക്കുകിഴക്കന്‍ ദില്ലിയിൽ ബൈക്കിലെത്തിയ മുഖംമൂടി സംഘം വാന്‍ കൊള്ളയടിച്ച് 60 ലക്ഷം കവര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്വകാര്യ കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പണം ശേഖരിച്ച് മടങ്ങുകയായിരുന്ന വാനില്‍ നിന്നുമാണ് പണം കവര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷമാണ് അക്രമികള്‍ പണവുമായി കടന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്



Share this News Now:
  • Google+
Like(s): 64