19 September, 2017 12:00:46 AM


സൗജന്യ കോളുകളുമായി ബിഎസ്എന്‍എലിന്‍റെ ഫീച്ചര്‍ ഫോണ്‍ വരുന്നു



ദില്ലി: സൗജന്യ കോളുകളോടെ രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച്‌ ബിഎസ്‌എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ജിയോയുടെ മത്സരം നേരിടുന്നതോടൊപ്പം ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്‌എന്‍എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.


2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാകും ഫോണ്‍ നിര്‍മ്മിക്കുക. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന 85 ശതമാനം പേരും സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്തവരാണെന്ന് മൊബൈല്‍ മാര്‍ക്കറ്റിങ് അസോസിയേഷന്‍റെ അടുത്തകാലത്തെ പഠനം വെളിപ്പെടുത്തിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K